കോഴിക്കോട്: നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കിയിട്ടുള്ള കെ.പി.സി.സിയുടെ കത്ത് ഇതുവരെ കിട്ടിയിട്ടില്ലെന്നും കത്തിന്‍റെ വ്യാപ്തി അനുസരിച്ച് പ്രതികരിക്കാമെന്നും കോണ്‍ഗ്രസ് നേതാവ് കെ.
മുരളീധരന്‍. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പറഞ്ഞാല്‍ നിര്‍ത്താന്‍ തയാറാണെന്നും പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുമ്ബോള്‍ അഭിപ്രായങ്ങള്‍ പറയുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
അഭിപ്രായം പറയാന്‍ പാടില്ല എന്നാണെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നെ വായ തുറക്കുന്നില്ല. കത്ത് കണ്ടാലേ താക്കീത് എന്താണെന്ന് അറിയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിന്‍റെ ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ സി.പി.എം തയാറാകണമെന്ന് മുരീളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് ഒരു കുറ്റാരോപിത ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ അന്വേഷണ കമ്മീഷനെ വെച്ച് ആ കമ്മീഷന് മുന്നില്‍ 18 മണിക്കൂര്‍ മൊഴി നല്‍കുകയും ചെയ്തു. എന്തുകൊണ്ട് ആ മാര്‍ഗം പിണറായി സ്വീകരിക്കുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.