വടകര: ഓൺലൈൻ മാധ്യമത്തിന് വ്യാജ അവാർഡ് നൽകിയതിനെ ചൊല്ലി റവന്യൂ ജില്ല ട്രോഫി കമ്മിറ്റി വേദിയിൽ വാക്കേറ്റം. ഏറ്റവും നല്ല വാർത്ത റിപ്പോർട്ട് നൽകിയ ഓൺലൈൻ മാധ്യമത്തിന് അവാർഡ് എന്ന തരത്തിൽ നാദാപുരത്തെ ഓൺ ലൈൻ മാധ്യമത്തിന്
സംഘാടക സമിതി അറിയാതെ ട്രോഫി കമ്മിറ്റി
അവാർഡ് നൽകിയതാണ് വിവാദമായത്. ഇത് മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്തത് വടകര സെന്റ് ആന്റണീസ് സ്കൂളിലെ ട്രോഫി കമ്മിറ്റി ഓഫീസിന് മുന്നിൽ വാക്കേറ്റത്തിനിടയാക്കി. നിരവധി ഓൺ ലൈൻ മാധ്യമങ്ങൾ കലോത്സവം അഞ്ച് ദിവസമായി ഇടതടവില്ലാതെ വാർത്ത റിപ്പോർട്ട് ചെയ്ത് വരികയാണ്. ഇതിനിടെയാണ് നാദാപുരത്തെ ഓൺ
ലൈൻ മാധ്യമത്തിന് ട്രോഫി കമ്മിറ്റി വ്യാജ അവാർഡ് നൽകി വാർത്ത സൃഷ്ടിക്കാൻ ശ്രമിച്ചത്. അവാർഡിന്റ മാനദണ്ഡം വ്യക്തമാക്കണമെന്ന് മാധ്യമ പ്രവർത്തകർ ആവശ്യപെട്ടെങ്കിലും ട്രോഫി കമ്മിറ്റിക്കാർ കൈമലർത്തി. സംഭവം വിവാദമായ
തോടെ ഡി.ഡി.ഇ വിഷയത്തിൽ ഇടപെട്ടു.
ഇത്തരത്തിലുള്ള അവാർഡ് ഔദ്യാഗികമായി കലോത്സവ കമ്മിറ്റി നൽകിയിട്ടില്ലെന്ന് ഡി.ഡി.ഇ വ്യക്തമാക്കി. ട്രോഫി കമ്മിറ്റിയുടെ ഒത്താശയോടെ വ്യാജ അവാർഡ് ഓൺ ലൈൻ മാധ്യമത്തിന് നൽകിയത് ഇതോടെ പൊളിഞ്ഞു.
