സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നേക്കും.
ഇടുക്കിയിലെ പട്ടയപ്രശ്‌നങ്ങളും ഇന്ന് സഭയില്‍ ഉന്നയിക്കപ്പെടും.
സംസ്ഥാനത്ത് അടുത്തിടെയായി എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം പാളി എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്‌കൂളുകളിലും കോളജുകളിലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.
കുട്ടികളെ പോലും ക്യാരിയര്‍മാരായി ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇത് പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇന്ന് സഭയില്‍ വിഷയം കൊണ്ടുവന്ന് സര്‍ക്കാരിനെ സമ്മര്‍ദപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.