പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ധന്‍ പിടിയില്‍

TalkToday

Calicut

Last updated on Nov 4, 2022

Posted on Nov 4, 2022

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ധന്‍ വിജിലന്‍സ് പിടിയില്‍. പത്തനംതിട്ട ഗവണ്‍മെന്‍്റ് താലൂക്ക് ആശുപത്രിയി ഡോക്ടറെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

ആശുപത്രിയിലെ ഡോക്ടര്‍ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്.

നേത്രരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഷാജി മാത്യു. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്. ഒ.പിയില്‍ വച്ച്‌ പണം വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ രോഗിയുടെ മകന്‍്റെ കൈയ്യില്‍ നിന്നും 3000 രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.


Share on

Tags