ഷോപ്പിംഗ് ഇനി വാട്ട്‌സപ്പിലൂടെ നടത്താം

Jotsna Rajan

Calicut

Last updated on Nov 23, 2022

Posted on Nov 23, 2022

ഇഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരവുമായി വാട്ട്‌സാപ്പും. ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുള്ള ഓപ്ഷന്‍ വാട്ട്‌സാപ്പ് അനുവദിച്ചു.

വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായാണ് ഈ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ഉപയോഗിച്ച്‌ ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച്‌ ബിസിനസുകള്‍ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാനോ കഴിയും. നിലവില്‍ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക.

ബിസിനസ് പ്രൊഫൈലിലെ ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്ബറുകള്‍ കോണ്‍ടാക്റ്റുകളില്‍ സേവ് ചെയ്യുന്നതിനോ ബിസിനസ്സ് വെബ്സൈറ്റുകളിലൂടെ വിശദാംശങ്ങള്‍ തിരയുന്നതിനോ പകരം മെസേജിംഗ് ആപ്പ് ഉപയോഗിച്ച്‌ ബിസിനസ്സുകളെ എളുപ്പത്തില്‍ കണക്‌ട് ചെയ്യാന്‍ കഴിയുമെന്നാണ് വാട്ട്‌സാപ്പ് പറയുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങിന് വെബ്‌സൈറ്റുകള്‍ കേറിയിറങ്ങുന്നതിന് പകരം വാട്ട്‌സാപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം. വിവിധ പേയ്‌മെന്റ് പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് ഇന്ത്യയില്‍ അവതരിപ്പിച്ച ജിയോമാര്‍ട്ടിന്റെ ഷോപ്പിംഗ് അനുഭവം സമാനമായി രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫീച്ചര്‍ സുരക്ഷിതവും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമാണ്. കൂടാതെ, ആളുകള്‍ക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച്‌ ചാറ്റില്‍ നിന്ന് തന്നെ സുരക്ഷിതമായ പേയ്മെന്റ് നടത്താനും കഴിയും.

കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഫീച്ചറുമായി ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചര്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്. വാട്ട്‌സാപ്പിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഈ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്സാപ്പ് വെബില്‍ നോക്കിയാല്‍ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.


Share on

Tags