പ്രധാനമന്ത്രിക്ക് ഒരു ലെറ്റർ എന്ന പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ച് വിവരാവകാശ പ്രവർത്തകർ

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

കോഴിക്കോട് : ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ മറവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജനപക്ഷ നിയമമായ വിവരാവകാശ നിയമത്തെ നീർ
വീര്യമാക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്നതിനെതിരെ നമുക്ക് രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തി എതിർത്തു തോൽപ്പിക്കേണ്ടി വന്നിരിക്കുകയാണ് വിവരാവകാശ Act സെക്ഷൻ 8 (i) (J) എന്നിവയെ ഡാറ്റാ പ്രൊട്ടക്ഷന്റെ മറവിൽ അട്ടിമറിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ബില്ല് പാർലമെന്റിൽ പാസ്സാക്കിയാൽ അഴിമതിക്കരായ പലരുടേയും വിവരങ്ങൾ പെതുജനങ്ങൾക്ക് ലഭ്യമാക്കാതെ വരുകയും അഴിമതിക്കാർ അഴിഞ്ഞാടുകയും ചെയ്യും. ഇതിനെതിരെ ജനരോക്ഷം ശക്തമാക്കണം. കോഴിക്കോട് വടകര തിരുവള്ളൂർ പോസ്റ്റ് ഓഫിസിൽ നിന്ന് പ്രാധാനമന്ത്രിക്ക് ഒരു  ലെറ്റർ എന്ന പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ച് വിവരാവകാശ പെതുപ്രവർത്തകൻ ഷഫീക്ക് തറോപ്പൊയിൽ നേതൃത്യം നൽകി എല്ല ജനങ്ങളും ഈ സമരത്തിന് പിന്തുണ നൽകാൻ ആവശ്യപ്പെട്ടു.


Share on

Tags