തോടന്നൂർ എ ഇ ഓ ഓഫീസ് കെട്ടിടനിർമ്മാണത്തിന് ഒരുകോടി രൂപ അനുവദിക്കും - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

Last updated on Nov 26, 2022

Posted on Nov 26, 2022

സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന തോടന്നൂർ എഇഒ ഓഫീസ് നിലവിൽ   വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങൾക്കുള്ളിലാണ് പ്രവർത്തിച്ച് വരുന്നത്.  മേഖലയിലെ ധാരാളം വരുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആശ്രയമായ ഈ ഓഫീസ് ,സ്വന്തം കെട്ടിടത്തിൽ മികച്ച സൗകര്യങ്ങളോടെ ഉണ്ടാവണം എന്നത് ദീർഘകാലത്തെ ആവശ്യമായിരുന്നു.

തുടർന്ന് ഇതിനായി തോടന്നൂർ എ.ഇ.ഒ ഓഫീസ് നിർമ്മാണ കമ്മിറ്റി  രൂപീകരിച്ചു. ചുരുങ്ങിയ സമയം കൊണ്ട്  ജനകീയ സമാഹരണത്തിലൂടെ നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങി സർക്കാറിലേക്ക് രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൈ മാറ്റം തോടന്നൂരിൽ വെച്ച് നടന്നു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സബിത മണക്കുനി എംഎൽഎ ക്ക് രേഖ കൈമാറി.
ചടങ്ങിൽ തോടന്നൂർ ഉപജില്ല തനത് അക്കാദമിക്ക് പ്രോജക്ട് റിപ്പോർട്ട് കോഴിക്കോട് ഡി ഡി ഇ സി മനോജ് കുമാർ പ്രകാശനം ചെയ്യുകയും തോടന്നൂർ എ.ഇ.ഒ സി.കെ. ആനന്ദകുമാർ ഏറ്റുവാങ്ങി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എം ശ്രീലത അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപക  സംഘടന നേതാക്കൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.


Share on

Tags