ഖത്തർ ലോകകപ്പിന്റെ ഉത്സവരാവുകൾക്ക് അങ്ങ് ദൂരെ മണി മുഴങ്ങുമ്പോൾ ആരാധകരെ ശാന്തരാകുവിൻ ഞങ്ങളുണ്ട്, "കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്"

Jotsna Rajan

Calicut

Last updated on Nov 20, 2022

Posted on Nov 20, 2022

കക്കട്ട് : ഭൂഗോളം ഫുട്ബോളിലേക്ക് ചുരുങ്ങി ആവേശജ്വലമായ പ്രൗഢിയോടു കൂടി കാത്തിരിപ്പിന്റെ വിരാമത്തിന് നിമിഷങ്ങൾ എണ്ണി ഇന്ന് രാത്രി ഒമ്പതരയ്ക്കുള്ള ആദ്യ മൽസരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുമ്പോൾ .... ഇങ്ങ്  ഫുട്ബോൾ പ്രേമികൾ ആവേശത്തിരയിലാറാടിക്കൊണ്ട് കൊവിഡിന്റെ ഭീതിയകന്ന്  ഉത്സവരാവിന്റെ നിമിഷങ്ങൾ എണ്ണി മണി മുഴക്കം കേൾക്കാൻ കാത്തു നിൽക്കുകയാണ്.

0:00
/

കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന വിളംബര റാലിയിൽ ഒറ്റകെട്ടായി സാഹോദര്യ സ്നേഹത്തിന്റെ , അലയടികൾ വാനിലുയർത്തി ഫുട്ബോൾ ലഹരിയിൽ ...... കൂടെ ആരാധകരെ ശാന്തരാകുവിൻ എന്ന് പറഞ്ഞ് കലാ കായിക രംഗത്ത് കടത്തനാടിന്റെ മണ്ണിൽ എന്നും നെഞ്ചോട് ചേർന്ന് നിന്ന കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ........ വീണ്ടും ..... വീണ്ടും .... ആരാധക മനസ്സുകളോട് പറയുകയാണ് ആരാധകരെ .... ശാന്തരാകുവിൻ ...... പഞ്ചായത്ത് കൂടെയുണ്ട്.

റിപ്പോർട്ടർ : സുധീർ പ്രകാശ് വി.പി.(ശ്രീദേവി വട്ടോളി)


Share on

Tags