ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 ഇന്ത്യയില്‍ കണ്ടെത്തി; അടുത്ത തരംഗത്തിന് കാരണമാകില്ലെന്ന് വിദഗ്ധര്‍

TalkToday

Calicut

Last updated on Oct 17, 2022

Posted on Oct 17, 2022

ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 ഇന്ത്യയില്‍ കണ്ടെത്തി. ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച്‌ സെന്ററാണ് രാജ്യാതിര്‍ത്തിയില്‍ ഒമിക്രോണ്‍ വകഭേദത്തെ കണ്ടെത്തിയതായി അറിയിച്ചത്. ചൈനയില്‍ കൊവിഡ് വ്യാപനത്തിനും ലോക്ഡൗണിനും കാരണമായത് ബിഎഫ്7, ബിഎ 5.1.7 എന്നീ വകഭേദങ്ങളാണ്.

ബിഎഫ് 7 ഇന്ത്യയില്‍ കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് ഒമിക്രോണ്‍ വകഭേദമായതിനാല്‍ ഇന്ത്യയില്‍ പുതിയ തരംഗത്തിന് കാരണമാകില്ലെന്നുമാണ് ആരോഗ്യവിദ്ഗധര്‍ പറയുന്നത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ശരിയായി നടന്നിട്ടുള്ളതിനാല്‍ നല്ല പ്രതിരോധിരോധ ശേഷി ഉണ്ടെന്ന് ഗുജറാത്ത് ബയോടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോക്ടര്‍ മാധവി ജോഷി പറഞ്ഞു.


Share on

Tags