ഓഫീസ് മാനേജ്മെന്റ് ട്രയിനി ജോലി നേടാൻ അവസരം

TalkToday

Calicut

Last updated on Feb 6, 2023

Posted on Feb 6, 2023

എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം

✅️ ഓഫീസ് മാനേജ്മെന്റ് ട്രയിനി  അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക്  ക്ലറിക്കല്‍ തസ്തികയില്‍  പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്മെന്റ് ട്രയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും, എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം.

01/01/2022 ല്‍ 18 വയസ് പൂര്‍ത്തിയായവരും 01/01/2022 ല്‍ 35   വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി  ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 100000  (ഒരു ലക്ഷം രൂപ) രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/ സംരക്ഷകന്റെ് വരുമാനം) സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന  എഴുത്തുപരീക്ഷയുടെ  അടിസ്ഥാനത്തിലായിരിക്കും  പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.

നിയമനം താല്‍കാലികവും, ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും. അപേക്ഷാ ഫോം റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്  എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  ഉദ്യോഗാര്‍ഥികള്‍  ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത,  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,  ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു തവണ  പരിശീലനം നേടിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഫെബ്രുവരി 15. ഫോണ്‍ -  0473 5 227 703.

✅️ എറണാകുളം: ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍  ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്ഥിരതാമസക്കാരായ  യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും, 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുളള നിയമനങ്ങള്‍ക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും.

3പട്ടികവര്‍ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസറുടെ കീഴില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

✅️ കോട്ടയം: ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി; അപേക്ഷിക്കാം

കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.

യോഗ്യത: എസ്.എസ്.എൽ.സി. ജയം (ബിരുദമുള്ളവർക്ക് അഞ്ചു മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും). പ്രായം: 2022 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം, 35 വയസു കവിയരുത്.

കുടുംബനാഥന്റെ/സംരക്ഷകന്റെ/ഉദ്യോഗാർഥിയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മാസം 10,000 രൂപ ഓററേറിയം ലഭിക്കും. അപ്രന്റീസ് നിയമപ്രകാരം ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരു തവണ പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃക കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ഓഫീസുകളിൽ നൽകാം. വിശദവിവരത്തിന് ഫോൺ: 04828 202751

✅️പാലക്കാട്‌ : ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: 15 വരെ അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗക്കാരായ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. 2023 ജനുവരി ഒന്നിന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. അപേക്ഷ ഫെബ്രുവരി 15 നകം നല്‍കണം. അപേക്ഷകള്‍ അട്ടപ്പാടി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924 254382

✅️ സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും.
വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15.

✅️ കണ്ണൂർ: മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

പട്ടികവർഗ വികസന വകുപ്പിൽ കണ്ണൂർ ഐ ടി ഡി ഓഫീസിലും ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. എസ് എസ് എൽ സി പാസായ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരുമായ ജില്ലയിലെ പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 15നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.ഫോൺ: 0497 2700357.


Share on

Tags