ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു

TalkToday

Calicut

Last updated on Feb 9, 2023

Posted on Feb 9, 2023

ആലപ്പുഴ: ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്കുള്ള ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി പട്ടികവര്‍ഗ യുവജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണുള്ളത്. എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.

ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷ ഫോം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആലപ്പുഴ ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫീസില്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്ബ് നല്‍കണം. ഫോണ്‍: 0475-2222353.


Share on

Tags