ഇന്‍സ്റ്റയിലും നമ്ബര്‍ വണ്‍; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള അന്യഭാഷ നടന്‍മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍.

അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഇന്ത്യയിലെ പലയിടങ്ങളിലും മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്യാറുണ്ട്. അതിനാല്‍ തന്നെ താരത്തിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇപ്പോഴിതാ ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ഇന്‍സ്റ്റഗ്രാം ഫോളവേഴ്‌സ് ഉള്ള നടനായി നടന്‍ അല്ലു അര്‍ജുന്‍ മാറിയിരിക്കുകയാണ്.

20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച്‌ ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്നേഹ റെഡ്ഡിയെ ആണ്.

അതേസമയം പുഷ്പ 2 ആണ് അല്ലുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. കഴിഞ്ഞ ദിവസം ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ െചയ്തിരുന്നു. സുകുമാറാണ് ചിത്രത്തിന്റെ സംവിധാനം. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗയ്‌ക്കൊപ്പമുളള പുതിയ ചിത്രവും കഴിഞ്ഞ ദിവസം താരം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്.

ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.കിഷന്‍ കുമാര്‍, പ്രണയ് റെഡ്ഡി വംഗ എന്നിവരും ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സന്ദീപ് വാംഗയുടെ 'സ്പിരിറ്റ്' പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം ആരംഭിക്കുക.


Share on

Tags