വടകര: ജില്ലാ കലാമേളയോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ എൻ.എസ്.എസ് പ്രദർശന നഗരി ഒരുക്കി .ബി ഇ എം ഹയർ സെക്കൻ്ററി സ്കൂൾ മൈതാനത്താണ് എൻ.എസ്.എസ് വൊളണ്ടിയർമാർ മനോഹരമായ പ്രദർശന നഗരി ഒരുക്കിയത്.
സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ഒരുക്കിയ ഫ്രീഡം വാളിൻ്റെ ഫോട്ടോ പ്രദർശനമാണ് പ്രദർശന നഗരിയിലെ പ്രധാന കാഴ്ച. ആശ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ഹെൽത്ത് കോർണർ,ഗാന്ധിജിയുടെ അപൂർവ്വ ഫോട്ടോകൾ ഉൾപ്പെടുന്ന ഗാന്ധി സ്മൃതി, വടകരയുടെ പൈതൃകം മനസ്സിലാക്കുന്നതിനായി ഹെറിറ്റേജ് കോർണർ, വൊളണ്ടിയർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും കരകൗശല ഉല്പന്നങ്ങൾ, ഹരിതം തുടങ്ങിയവയാണ് പ്രദർശന നഗരിയിലുള്ളത്.

പ്രദർശനഗരിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദുവും ഹെൽത്ത് കോർണറിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേംകുമാറും നിർവ്വഹിച്ചു .ജില്ലാ കോഡിനേറ്റർമാരായ എസ്.ശ്രീചിത്ത്, എം.കെ ഫൈസൽ , ബി.ഇ.എം പ്രിൻസിപ്പാൾ അനിഷ്, വടകര ക്ലസ്റ്റർ കോഡിനേറ്റർ കെ.ഷാജി ,പി .എ.സി മാരായ കെ.പി. അനിൽ കുമാർ, സില്ലി ,പ്രോഗ്രാം ഓഫീസർമാരായ സുജ, ജുബില, ഷമീന വൊളണ്ടിയർമാരായ ആദിത്ത്, ഹിരൺ മയി എന്നിവർ നേതൃത്വം നൽകി.