കുറ്റ്യാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ തൊഴിലാളികൾ ജനവരി 20 -ന് പാർലമെൻറിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി കുറ്റ്യാടിയിൽ NREGS വർക്കേഴ്സ് യൂണിയൻ ( AITUC) ജില്ലാ കൺവൻഷൻ നടത്തി. കൺവൻഷൻ ഇന്ന് പതിനൊന്നിന് കുറ്റ്യാടി സാംസ്കാരിക നിലയത്തിൽ വെച്ച് ശശി കിഴക്കൻ പേരാമ്പ്രയുടെ അധ്യക്ഷതയിൽ CPI ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിനെതിനെതിരെ ഈ വരുന്ന ജനവരി 20- ന് പാർലിമെൻറിന് മുന്നിലേക്ക് തൊഴിലാളികൾ മാർച്ച് ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് കുറ്യാടിയിൽ ജില്ലാ കൺവൻഷൻ വിളിച്ചു ചേർത്തത്. 2022 - 23 വർഷത്തേക്ക് ബജറ്റിൽ 73000 കോടിയാണ് മാറ്റി വെച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 4 മാസം ബാക്കി നിൽക്കെ ബജറ്റ് വിഹിതം ഏറെക്കുറെ ചിലവഴിച്ചു കഴിഞ്ഞു. അഡീഷണൽ ഫണ്ട് അനുവദിച്ചെങ്കിൽ മാത്രമെ വരുന്ന 4 മാസം രാജ്യത്ത് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

100 ദിവസത്തെ തൊഴിൽ നൽകണമെന്നാണ് നിയമത്തിൽ പറയുന്നതെങ്കിലും ശരാശരി ഇന്ത്യയിൽ 50-ൽ താഴെ തൊഴിൽ ദിനങ്ങൾ ആണ് ലഭിക്കുന്നത് എന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. അതോടൊപ്പം കൂലി 600 രൂപയായി വർദ്ധിപ്പിക്കാനും ഇഎസ്.ഐ തൊഴിലാളികൾക്ക് ബാധകമാക്കണമെന്നും തൊഴിൽ സമയം രാവിലെ 9മണി മുതൽ 4 മണി വരെയാക്കി ക്രമീകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.ഇതിന്റെ മുന്നോടിയായി സംസ്ഥാനത്ത് രണ്ട് വാഹന ജാഥകൾ സംഘടന സഘടിപ്പിക്കാൻ തീരുമാനിച്ചു.കുറ്റ്യാടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കൺവൻഷനിൽജനറൽ സെക്രട്ടറി പി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി . കെ. അനിമോൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത പൂക്കാടൻ, പി.ഭാസ്കരൻ , പി.സി.തോമസ്, കെ.കെ.മോഹൻദാസ് ,കെ.പി. പവിത്രൻ ,ബാലൻ, റീനാ സുരേഷ്, സി.കെ.ബാബു, ഒ .എം.രാധ, സി.പി. ചന്ദ്രി, കെ. ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.( ശ്രീദേവി വട്ടോളി)