ഇനി 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിന് മാതാപിതാക്കളുടെ അനുമതി വേണം- കേന്ദ്ര സര്‍ക്കാര്‍

TalkToday

Calicut

Last updated on Jan 2, 2023

Posted on Jan 2, 2023

ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്നും രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു.

ഫെബ്രുവരി മുതല്‍ രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി മാര്‍ഗരേഖ പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. മാര്‍ഗരേഖയിലുള്ള കരടിന് മേല്‍ അഭിപ്രായം തേടല്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. വാതുവയ്പിന്റെയോ, ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരടില്‍ പറയുന്നു. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് പതിനെട്ട് വയസിന് താഴെയുള്ളവരാണെങ്കില്‍ അതിന് മാതാപിതാക്കളുടെ അനുമതി വേണം.

ഗെയിമിങ് പ്ലാറ്റ്ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും കരടില്‍ പറയുന്നു. അടുത്തയാഴ്ച മുതല്‍ കരടില്‍ പൊതുജനങ്ങള്‍ക്കും മേഖലയിലുള്ളവര്‍ക്കും അഭിപ്രായം അറിയിക്കാം.


Share on

Tags