നവംബർ 26 ഭരണഘടനാ ദിനം

Last updated on Nov 26, 2022

Posted on Nov 26, 2022

നവംബർ 26 നമ്മുടെ രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുകയാണ് ,ഭരണഘടന 1949 നവംബർ 26ന് ഭരണഘടന അസംബ്ലി അംഗീകരിച്ചതിന്റെ ഓർമ്മക്കായാണ് ഭരണഘടന ദിനം സംവിധാൻ ദിവസ് എന്ന പേരിൽ ആഘോഷിക്കുന്നത് .ഈ ദിനത്തെ നിയമദിനമായും ആചരിച്ചു വരുന്നു.


ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനകളിൽ ഒന്നായ നമ്മുടെ ഭരണഘടനയുടെ മുഖ്യശില്പി ഡോക്ടർ ഭീം റാവു അംബേദ്‌കറിന്റെ  125 ആം ജന്മദിനമായി 2015ലാണ് ഭരണഘടന ദിനം നവംബർ 26ന് ആചരിക്കുവാൻ രാജ്യത്ത് തുടക്കമിട്ടത്. 1946 ഡിസംബർ 9ന് ഭരണഘടന അസംബ്ലി ആദ്യമായി യോഗം ചേർന്നത് മുതൽ രണ്ടു വർഷവും 11 മാസവും 18 ദിവസവും 166 യോഗങ്ങൾ ചേർന്നാണ് രാജ്യത്തെ ഏറ്റവും വലിയ നിയമമായ ഭരണഘടന 1949 നവംബർ 26ന് അസംബ്ലി അംഗീകരിച്ചത് ,തുടർന്ന് 1950 ജനുവരി 26ന് അംഗീകരിച്ചതോടെ രാജ്യം റിപ്പബ്ലിക്കായി.
ഭരണഘടന ദിനത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം വായിച്ച് ജനങ്ങൾക്ക് ഭരണഘടനയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് വേണ്ടിയിട്ടുള്ള പരിപാടികൾ ആവിഷ്കരിക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


ഭരണഘടനയുടെ അതിപ്രധാനമായ ആമുഖം ആരംഭിക്കുന്നത് തന്നെ 'നമ്മൾ ഇന്ത്യയിലെ ജനങ്ങൾ 'എന്ന് പറഞ്ഞുകൊണ്ടാണ് ,ഇത് ഭരണഘടനയും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്നു .ഇന്ത്യ ഒരു പരമാധികാര സ്ഥിതി സമസ്ത്വ ,മതനിരപേക്ഷ, ജനാധിപത്യ ,റിപ്പബ്ലിക്കായി ഭരണ ഘടന വിഭാവനം ചെയ്യുന്നു എല്ലാ പൗരന്മാർക്കും സാമൂഹികവും ,സാമ്പത്തികവും ,രാഷ്ട്രീയവുമായ നീതി ,ചിന്ത, ആശയവിഷ്കാരം ,വിശ്വാസം ,ഭക്തി ആരാധന എന്നിവക്കുള്ള സ്ഥാനമാനങ്ങൾ ,അവസരങ്ങൾ , സമത്വം എന്നിവ നമ്മുടെ ഭരണഘടന എല്ലാം പൗരന്മാർക്കും ഉറപ്പുവരുത്തുന്നുണ്ട് .പൗരന്മാരുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനും സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും നമ്മുടെ ഭരണഘടനയുടെ ആമുഖം പ്രഘോഷണം ചെയ്യുന്നു.


കൂടാതെ പൗരന്മാർക്കുള്ള നീതി ,സ്വാതന്ത്ര്യം ,തുല്യത എന്നിവ ഭരണഘടന ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നു .
1976 ൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടു 42ആം ഭേദഗതി യോടു കൂടി സോഷ്യലിസ്റ്റ് ,മതേതരംഅഖണ്ഡത എന്നീ മൂന്ന് വാക്യങ്ങൾ ഭരണഘടനയിലെ ആമുഖത്തിൽ ഉൾപ്പെടുത്തി.
അംബേദ്കറും 299 ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളും നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെ പരിണിതഫലമാണ് നമ്മുടെ ഭരണഘടന.


കോടാനുകോടി ജനങ്ങളുടെയും ,പ്രകൃതി സുരഭിലമായ നമ്മുടെ നാടിന്റെ പ്രകൃതിയുടെയും ,ഓരോ ജീവജാലങ്ങളുടെയും ജീവിത പരി രക്ഷ ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന.
ഭരണഘടന അസംബ്ലിയിൽ പാസായപ്പോൾ 395 വകുപ്പും എട്ടു പട്ടികകളും ,22 ഭാഗങ്ങളായി ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം വാക്കുകളാണ് ഭരണഘടനയിൽ ഉണ്ടായിട്ടുള്ളത് ഇപ്പോൾ 470 ആർട്ടികുകളും  25 ഭാഗങ്ങളും 12 ഷെഡ്യൂളുകളും അഞ്ച് അപ്പൻഡിക്‌സും നമ്മുടെ ഭരണഘടനക്കുണ്ട്
105തവണ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിലായി 2021 ആഗസ്റ്റ് 10നാണ് ഭേദഗതി ചെയ്യപ്പെട്ടത് .നമ്മുടെ ഭരണഘടനയുടെ ആത്മാവും ഹൃദയവും ആമുഖം എന്ന് പ്രമുഖനായിട്ടുള്ള പണ്ഡിതൻ താക്കൂർദാസ് ഭാർഗവ് അഭിപ്രായപ്പെട്ടിട്ടുണ്ട്
എല്ലാവർക്കും ഭരണഘടന ദിന ആശംസകൾ

By
ടി ഷാഹുൽ ഹമീദ്
സെക്രട്ടറി
നാദാപുരം ഗ്രാമ പഞ്ചായത്ത്


Share on

Tags