പഴുത്ത അവോക്കാഡോ, തൊലി കളഞ്ഞത്- 1
ഒലിവ് ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
തേന്‍ – 2 ടേബിള്‍സ്പൂണ്‍
ലാവെന്‍ഡര്‍ ഓയില്‍ – 2-3 തുള്ളി
തയ്യാറാക്കുന്ന വിധം
ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി എല്ലാ ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആയതിന് ശേഷം മാത്രം ഒരു ബ്രഷോ അല്ലെങ്കില്‍ കൈകൊണ്ടോ അല്‍പാല്‍പം എടുത്തത് തലയില്‍ തേച്ച് പിടിപ്പിക്കുക.
ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് മുടി ഒരു തൂവാലയില്‍ പൊതിഞ്ഞ് അരമണിക്കൂര്‍ വെക്കുക. അതിന് ശേഷം പതിവ് പോലെ വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്യാവുന്നതാണ്. മുടിക്കുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും ഇതിലൂടെ നമുക്ക് പരിഹരിക്കാം.