നിയുക്തി 2023 മെഗാ ജോബ് ഫെസ്റ്റ് 25ന് തലശ്ശേരിയില്‍

TalkToday

Calicut

Last updated on Mar 15, 2023

Posted on Mar 15, 2023

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ജോബ് ഫെസ്റ്റ് മാര്‍ച്ച്‌ 25ന് ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ നടക്കും.പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അമ്ബതിലേറെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 3000ലേറെ തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുക. എസ്‌എസ്‌എല്‍സി മുതല്‍ പ്രൊഫഷണല്‍ യോഗ്യത വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്ന മേളയില്‍ തീര്‍ത്തും സൗജന്യമായാണ് പ്രവേശനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളും തൊഴില്‍ ദാതാക്കളും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന മാര്‍ച്ച്‌ 22 വൈകീട്ട് അഞ്ച് മണിക്ക് മുമ്ബ് പേര് രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 0497 2700831, 0497 2707610, 6282942066


Share on