നാദാപുരം ഗ്രാമപഞ്ചായത്തിൽ 2023 /24 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ഷെൽഫ് ഓഫ് പ്രൊജക്റ്റ് തയ്യാറാക്കുന്നതിന് "നീരുറവ" ശില്പശാല നടത്തി. ലേബർ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് വാർഷികർമ്മ പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടിയാണ് മുന്നൊരുക്കമായി ശില്പശാല നടത്തിയത്. കേന്ദ്രസർക്കാർ തൊഴിലുറപ്പ് നിയമത്തിലെ പട്ടിക മൂന്നിൽ ഭേദഗതി വരുത്തിയ സാഹചര്യത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തികളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ജനപ്രതിനിധികൾ, തൊഴിലുറപ്പ് മാറ്റുമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രകൃതിവിഭവ പരിപാലനം, ഭൂജലവിതാനം ഉയർത്തൽ, നീർത്തട സംരക്ഷണം, സൂക്ഷ്മ ചെറുകിട ജലസേചന പദ്ധതികൾ, ജലസേചന കുളം, ഭൂവികസന പ്രവർത്തികൾ, ഭൂമിയുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കൽ, NRLM പദ്ധതിയിലെ വർക്ക്ഷെ ഡ് നിർമ്മാണം, ഖര ദ്രവ്യ മാലിന്യ സംസ്കരണം, ഓടകൾ കലുങ്കുകൾ നിർമ്മാണം, തോട് സംരക്ഷണം, വ്യക്തിഗത ആസ്തി സൃഷ്ടികൾ, എന്നി പദ്ധതികൾ ഏറ്റെടുക്കുന്നതിനെ കുറിച്ചാണ് ശില്പശാലയിൽ ചർച്ച നടത്തിയത്.
ശില്പശാല നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ബ്ലോക്ക് തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ എസ് അശ്വിൻ, നവ കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ കുഞ്ഞിരാമൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി സുബൈർ ,ജനീത ഫിർദൗസ്, മെമ്പർ പി പി ബാലകൃഷ്ണൻ തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ നവനീത് രാജഗോപാൽ എന്നിവർ സംസാരിച്ചു.
