ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് നടത്തുന്ന കലാസാംസ്കാരിക മേള ന്യൂമാഹി ഫെസ്റ്റ് 21 മുതൽ 31 വരെ ന്യൂമാഹി ടൌണിന് സമീപം ജി.എച്ച്.എ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും. ഫെസ്റ്റ് തുടങ്ങുന്ന 21നും സമാപിക്കുന്ന 31നും മെഗാഷോകൾ നടക്കും.
22 മുതൽ 30 വരെയുള്ള ഒമ്പത് ദിവസം പ്രാദേശിക കൂട്ടായ്മകളും പ്രദേശിക കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ പ്രദർശനങ്ങൾ, സ്റ്റാളുകൾ എന്നിവ ഫെസ്റ്റിൻ്റെ ഭാഗമായി ഉണ്ടാവും.ഈ ദിവസങ്ങളിൽ ന്യൂമാഹി ബോട്ട് ജെട്ടിയിൽ നിന്നും ബോട്ട് സവാരി നടത്താനും സൗകര്യം ഏർപ്പെടുത്തും. സംഘാടക സമിതി ഭാരവാഹികളായി അർജുൻ പവിത്രൻ (ചെയർ), കെ.ജയപ്രകാശ്, പി.സി.റിസാൽ, തയ്യിൽ രാഘവൻ, എൻ.കെ.പ്രേമൻ, ശശി കൊളപ്രത്ത് (വൈ. ചെയർ), കെ.എ. ലസിത (കൺ), ആർ. അരുൺ ജിതേഷ്, വി.കെ. തമീം, ടി.എ.ഷർമിരാജ് (ജോ. കൺ) എന്നിവരെ തിരഞ്ഞെടുത്തു.

Previous Article