കൊഹിമ: അഞ്ചാംതവണയും നെയ്ഫ്യു റിയോ നാഗാലാന്റ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. നാഗാലാന്റ് ഗവര്‍ണര്‍ ലാ ഗണേശന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ സന്നിഹിതരായിരുന്നു.
നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) നേതാവാണ് നെയ്ഫ്യു റിയോ. ബി.ജെ.പിയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്‍.ഡി.പി.പിക്ക് 25ഉം ബി.ജെ.പിക്ക് 12ഉം സീറ്റാണുള്ളത്.
ആദ്യകാലത്ത് യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രന്റ് പ്രസിഡണ്ടായിരുന്നു 73കാരനായ നെയ്ഫ്യു . എട്ട് തവണ നിയമസഭയില്‍ മത്സരിച്ച അദ്ദേഹം 1987ല്‍ ആദ്യ തവണ മാത്രമാണ് പരാജയം രുചിച്ചത്.