വടകര തൊഴിലാളികൾ വിറ്റഴിക്കാത്ത കേരള ലോട്ടറികൾ തിരിച്ചെടുക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, ടിക്കറ്റുകൾ തിരിച്ചെടുത്ത് പകരം ടിക്കറ്റുകൾ നൽകണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു.
ഓൺലൈൻ എഴുത്തു ചൂതാട്ട ലോട്ടറി നിരോധിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും, ലോട്ടറി ടിക്കറ്റിന്റെ വിശ്വസ്തത നിലനിർത്തുന്നതിന് വേണ്ടി നറുക്കെടുപ്പ് കേരളത്തിൽ മൂന്ന് മേഖലകളായി തിരിച്ചുകൊണ്ട് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നടത്താനുള്ള നടപടി സ്വീകരിക്കമെന്നും, നറുക്കെടുപ്പിൽ ചെറു സമ്മാനഘടന 5000, 2000, 1000, 500,100, രൂപ വർദ്ധിപ്പിക്കണമെന്നും ഓണം ബോണസ് കുടിശ്ശിക അടച്ചു പുതുക്കിയ മുഴുവൻ തൊഴിലാളികൾക്കും ബോണസ് നൽകണമെന്നും, ലോട്ടറി ഓഫീസുകൾ നറുക്കെടുപ്പ് ഉള്ള എല്ലാദിവസവും ഞായറാഴ്ച ഉൾപ്പെടെ തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
ഓൾ കേരള ലോട്ടറി ഏജൻസ് & സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി വടകര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് എംസി തോമസ് സംസാരിച്ചു.
നിയോജകമണ്ഡലം പ്രസിഡണ്ട് പ്രസീദ് കണ്ണോത്ത് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി മെമ്പർ ആയ രഞ്ജിത്ത് കണ്ണോത്ത്, മടപ്പള്ളി മോഹനൻ, കുഞ്ഞിക്കണ്ണൻ, ദാസ്. R. V. തുടങ്ങിയവർ സംസാരിച്ചു.
