ന്യൂഡല്‍ഹി: കോഴ്സുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ എഡ്ടെക് ആപ്ലിക്കേഷനായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമന്‍സ് അയച്ചതായി റിപ്പോര്‍ട്ട്.
അടുത്തയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ സമ്ബാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തുവെന്നും ആരോപിച്ച് നിരവധി പരാതികള്‍ ബൈജൂസ് നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 13, 14 വകുപ്പുകള്‍ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അധിഷ്ഠിത കരാറുകളില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിന് എതിരാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) നിരീക്ഷിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങള്‍, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങള്‍, ഓരോ കോഴ്സിലും നിലവില്‍ എന്‍റോള്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, ബൈജൂസിന്‍റെ റീഫണ്ട് പോളിസി എന്നിവ സഹിതം നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാധുതയുള്ള എഡ്-ടെക് കമ്ബനിയായി ബൈജൂസിനെ അംഗീകരിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.