കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ചിക്കൻ സ്റ്റാളിൽ ചത്ത കോഴികളെ വില്പനക്ക് വച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം പഞ്ചായത്തിലെ വിവിധ ചിക്കൻ സ്റ്റാളുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി പ്രത്യേക പരിശോധന നടത്തി. കല്ലാച്ചിയിൽ പ്രവർത്തിക്കുന്ന ബിസ്മില്ല ചിക്കൻ സ്റ്റാൾ, മദീനാ ചിക്കൻ സ്റ്റാൾ, സി പി ആർ ചിക്കൻ സ്റ്റാൾ, മനോളി ചിക്കൻ സ്റ്റാൾ ,അസ്മാ ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത് .ആവശ്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ,ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ നാദാപുരം സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ ഫെബിന മുഹമ്മദ്, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണ് എന്ന് അധികൃതർ അറിയിച്ചു.
