നാദാപുരം സമ്പൂർണ്ണ ശുചിത്വത്തിലേക്ക്

TalkToday

Calicut

Last updated on Oct 28, 2022

Posted on Oct 28, 2022

നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെ സാനിറ്റേഷൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ശുചിത്വ മേന്മ കൂടിയ്യിരിപ്പ് സംഘടിപ്പിച്ചു .ആരോഗ്യ ശുചിത്വ മേഖലയിൽ ആഗോള സുസ്ഥിര ലക്ഷ്യങ്ങൾ നേടുന്നതിനും, ആരോഗ്യ ശുചിത്വ മേഖലയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ആവശ്യമായ രേഖകൾ ശേഖരിച്ചും ഇടപെടലുകൾ  നടത്തിയും 2023 ജനുവരി 15 നകം സമ്പൂർണ്ണ ശുചിത്വ പദ്ധതി കൈവരിക്കുന്നതിനു  വേണ്ടിയുള്ള ആക്ഷൻ പ്ലാൻ യോഗം അംഗീകരിച്ചു.

വാർഡ് തല അജൈവമാലിന്യ സംസ്ക്കരണം 100% ൽ എത്തിക്കും. മലിനജലം ഒഴുക്കിവിടുന്ന വീടുകൾ കണ്ടുപിടിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും . മലിന ജലം പൂർണമായും ഒഴുക്കി വിടാത്ത പ്രദേശമായി ഓരോ വാർഡും മാറ്റുന്നതാണ്. യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി  വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷം  വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് കർമ്മ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ  നാസർ, എം സി സുബൈർ, ജനീദാ ഫിർദൗസ് , മെമ്പർ  പി പി ബാലകൃഷ്ണൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ  കല്ലേരി ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു  ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ സി  പ്രസാദ് എന്നിവർ സംസാരിച്ചു

Share on

Tags