നാദാപുരം ഗ്രാമപഞ്ചായത്ത് ടൗൺ പരിധി 5 ജി നെറ്റ് വർക്കിന്റെ പരിധിയിലേക്ക് വരുന്നു.
കേരളത്തിൽ എറണാകുളം കഴിഞ്ഞാൽ 5 ജി നെറ്റ് വർക്കിലേക്ക് വരുന്ന രണ്ടാമത്തെ പട്ടണമാണ് നാദാപുരം . 5 ജി ജിയോ ഫൈബർ ലോഞ്ചിംഗ് ശക്തി സോളാർ ഉടമ ജമാൽ ,ജംബോ ഇലക്ട്രോണിക്സ് ഉടമ റാഷിദ് എന്നിവർക്ക് നൽകി പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എംസി സുബൈർ, ജനിത ഫിർദൗസ്,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ , പി കെ വിജയൻ എന്നിവർ സംസാരിച്ചു. 5Gയുടെ നേട്ടങ്ങളെക്കുറിച്ച് ജിയോ സെന്റർ മാനേജർ പി കെ വിവേക് വിവരിച്ചു. മെമ്പർമാരായ പി പി വാസു,പി അബ്ദുൽ ജലീൽ, ആയിഷ ഗഫൂർ എന്നിവർ സംബന്ധിച്ചു.