കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന നയത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യുന്നതിനുള്ള നവരത്ന കമ്പനിയായ എം എസ് ടി സി (മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ്)ലൂടെ പഞ്ചായത്തിന്റെ 1997 മോഡൽ മഹീന്ദ്ര ജീപ്പ് 136500 രൂപയ്ക്ക് വില്പന നടത്തി. തളിപ്പറമ്പ് സ്വദേശി ദിൽഷാദ് കൊളക്കാടൻ എന്ന വ്യക്തിയാണ് ഓൺലൈൻ ലേലത്തിലൂടെ ജീപ്പ് സ്വന്തമാക്കിയത് .

ഓൺലൈൻ ലേലത്തിൽ രേഖപ്പെടുത്തിയ തുക സർക്കാർ കണക്കാക്കിയ അടിസ്ഥാന വിലയായ 65000 രൂപയുടെ ഇരട്ടിയാണ് . ലേലം ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ജീപ്പ് ഉടമസ്ഥന് രേഖകൾ സഹിതം കൈമാറി .ജില്ലയിലെ പഞ്ചായത്തുകളിൽ നിന്ന് ആദ്യമായിട്ടാണ് എം എസ് ടി സി വഴി ഉപയോഗശൂന്യമായ വാഹനം ഓൺലൈനിലൂടെ ലേലം ചെയ്ത് വിൽപ്പന നടത്തിയത് .25 വർഷം പഴക്കമുള്ള ജീപ്പ് പഞ്ചായത്തിന് യാതൊരു ചെലവുമില്ലാതെ വിൽപ്പന നടത്തിയതിന് ഭരണസമിതി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു .ജീപ്പിന്റെ താക്കോൽ ലേല ഉടമസ്ഥന് പ്രസിഡൻറ് വി വി മുഹമ്മദലി കൈമാറി. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.