നാദാപുരം ഗ്രാമത്തിൽ വിവിധ ദിവസങ്ങളിലായി നടന്നുവരുന്ന കേരളോത്സവ പരിപാടി നാളെ സമാപിക്കും. കായിക ഗയിംസ് മത്സരങ്ങൾ സമാപിച്ചപ്പോൾ കായിക, മത്സരത്തിൽ രണ്ടാം വാർഡും, ഗെയിംസിൽ ഇരുപത്തിരണ്ടാം വാർഡും ഓവറോൾ ചാമ്പ്യന്മാരായി. കലാ മത്സരങ്ങൾ നാളെ രാവിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്.



ഇന്ന് നടന്ന ക്വിസ് മത്സരത്തിൽ വാർഡ് 13 മെഹന്തി മത്സരത്തിൽ, വാർഡ് 19 കാർട്ടൂൺ മത്സരത്തിൽ, വാർഡ് 10 ചിത്രരചന മത്സരത്തിൽ, വാർഡ് 5 ഫ്ലവർഷോ മത്സരത്തിൽ, വാർഡ് 8 ക്ലേമോഡൽ മത്സരത്തിൽ, വാർഡ് 8 എന്നിങ്ങനെ വിജയികളായി.
നാളെ വിവിധ കലാ മത്സരങ്ങൾ രണ്ടു വേദികളിലായി നടക്കും .