നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയിൽ വെച്ച് ഏകദിന ശില്പശാല നടത്തി. നാദാപുരം ഗ്രാമപഞ്ചായത്തിൽ സദ് ഭരണത്തിന്റെ ഭാഗമായി ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും,
മിഷൻ 2025 കരട് രേഖ ശിൽപ്പശാലയിൽ വച്ച് തയ്യാറാക്കി. ഓരോ വാർഡിലും അടുത്ത വർഷങ്ങളിൽ നടത്തേണ്ട നൂതന പദ്ധതികളെക്കുറിച്ചും വാർഡുകളിൽ ശേഖരിച്ച് വെക്കേണ്ട വിവരശേഖരണത്തെ കുറിച്ചും ശിൽപ്പശാലയിൽ വാർഡ് മെമ്പർ മാർക്ക് അവബോധം നൽകി .ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എംസി സുബൈർ ,മെമ്പർ പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു കേരള പഞ്ചായത്ത് അസോസിയേഷൻ സി ഇ ഒ .കെ ബി മദൻമോഹനൻ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു ,തുടർന്ന് മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് കരട് രേഖയിൽ ചർച്ച നടത്തി. മെമ്പർമാരായ എ ദിലീപ്, സുബൈർ മാസ്റ്റർ, എ കെബിജിത്,വി അബ്ദുൽ ജലീൽ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥൻ ഫൈസൽ കാളാചേരി എന്നിവർ സംസാരിച്ചു.

Previous Article