നാദാപുരം: ഏഴ് വയസുകാരനെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ മുഷ്താഖ് ശൈഖ് ആണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്നലെ (3/5/2023) രാവിലെ 10.30ഓടെയാണ് സംഭവം. കഴിഞ്ഞ ആറുമാസമായി നാദാപുരം മേഖലയിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് മുഷ്താഖ് അഹമ്മദ് എന്ന് നാട്ടുകാർ പറഞ്ഞു