നാദാപുരം പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി 2022 - 23 വർഷത്തിൽ ഉൾപ്പെടുത്തി ക്യാൻസർ ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. 172 രോഗികൾക്കാണ് പോഷകാഹാര കിറ്റ് നൽകിയത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശരീരത്തിന് ആവശ്യമായ ആരോഗ്യ ഘടകങ്ങളുടെ പോഷണത്തിന് ഉതകുന്ന ഈത്തപ്പഴം ,ബദാം ,അണ്ടിപ്പരിപ്പ് ,മുന്തിരി ,മുത്താറി ,അവിൽ ,ആർ കെ ജി നെയ്യ് ,കടല ,ഉഴുന്ന് ,ചെറുപയർ ,സോയാബീൻ തുടങ്ങിയ 14 തരം ഭക്ഷണ വസ്തുക്കളാണ് കിറ്റിൽ ഉള്ളത്. മൂന്നുലക്ഷം രൂപ വകയിരുത്തി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറാണ് നിർവഹണം നടത്തുന്നത് .

പോഷകാഹാര കിറ്റ് വിതരണ ഉദ്‌ഘാടനം പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി പ്രസാദ്, സ്റ്റാഫ് നേഴ്സുമാരായ ടി ജിബീശ്, ടി ഷൈമ എന്നിവർ സംസാരിച്ചു.
