കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോടിന്റെ സഹായത്തോടെ നാദാപുരം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ കുട്ടികൾക്ക് വേണ്ടി സഞ്ജീവനി അഗ്രിതെറാപ്പി പരിശീലനം ആരംഭിച്ചു. ബഡ്‌സ് സ്കൂളിൽ 17കുട്ടികളാണ് പഠിക്കുന്നത്. ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ മാനസിക വികസനം ജൈവ കൃഷിയിലൂടെ കൈവരിക്കുന്നതിന് അഗ്രി തെറാപ്പി പദ്ധതി ആരംഭിക്കുന്നത്.

കുട്ടികൾക്ക് പച്ചക്കറി ചെടികളും വിത്തുകളും ചെടികൾ നടുന്നതിന് ചെടിചട്ടികളും പദ്ധതിയുടെ ഭാഗമായി നൽകി. ഒപ്പം ചെടി നടുന്നതിന് പരിശീലനവും നൽകി. ചെടികൾ നട്ടു വളർത്തുകയും അതിലൂടെ മാനസികാരോഗ്യം കൈവരിക്കുകയും ഒപ്പം വിക്ഷരഹിത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ചെടികൾ നട്ടുവളർത്തുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ബഡ്‌സ് സ്കൂൾ പരിസരത്ത് വെച്ച് നിർവഹിച്ചു. വാർഡ് മെമ്പർ അബ്ബാസ് കണെക്കൽ ,പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ, ബഡ്‌സ് സ്കൂൾ ടീച്ചർ പി ടി കെ ആയിഷ, സന്നദ്ധ പ്രവർത്തകൻ അനു പാട്യംസ് കുടുംബശ്രീ അക്കൗണ്ടന്റ് കെ. സിൻഷ, സി ടി കെ ശാന്ത എന്നിവർ സംസാരിച്ചു.