നാദാപുരം പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ യജ്ഞം വാർഡ് തല പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാൻ പഞ്ചായത്തിൽ വെച്ച് ശില്പശാല നടത്തി .ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ക്ലസ്റ്റർ പ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകൾ എന്ന പ്രത്യേക പരിപാടി സംഘടിപിച്ച് മുഴുവൻ വീടുകളുടെയും മാലിന്യ സംസ്കരണത്തിന്റെ അവസ്ഥ നേരിൽ ബോധ്യപ്പെടുന്നതാണ് .
പൊതു ശുചീകരണം ,കൊതുക് നിർമ്മാർജ്ജനം ,ഹരിത കർമ്മ സേന പ്രവർത്തനം വാർഡ് തലത്തിൽ 100% കവറേജ് ,ഹോട്ട്സ്പോട്ട് കണ്ടെത്തൽ ,വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമായ പ്രദേശമാക്കി മാറ്റൽ ,ജലസ്രോതസ്സുകളുടെ മലിനീകരണം തടയൽ എന്നിവയ്ക്കായി പദ്ധതികൾ വാർഡ് തലത്തിൽ ഉണ്ടാക്കി പ്രവർത്തിക്കുന്നതാണ് .ഇതിനായി വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി ക്ലസ്റ്റർ കമ്മിറ്റി യോഗം ഉടൻ വാർഡ് തലത്തിൽ ചേരുന്നതാണ് .ഈ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ സാമൂഹ്യ വിലയിരുത്തൽ സമിതി ഉണ്ടാകുന്നതാണ്.
ആരോഗ്യ ജാഗ്രത 2023 പഞ്ചായത്ത് ശില്പശാല പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ രൂപരേഖയും കരട് വാർഡ് തല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപവും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ജമീല, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ അവതരിപ്പിച്ചു .സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,മെമ്പർമാരായ പി പി ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കുഞ്ഞുമുഹമ്മദ് ,പ്രീജിത്ത് ,പ്രസാദ് എന്നിവർ സംസാരിച്ചു.