നാദാപുരം പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പൊതുവിചാരണ സംഘടിപ്പിച്ചു

TalkToday

Calicut

Last updated on Mar 13, 2023

Posted on Mar 13, 2023

നാദാപുരം  പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ 181 പ്രവർത്തികളുടെ സോഷ്യൽ ഓഡിറ്റ് നടത്തുകയും, 22 വാർഡുകളിലും പ്രത്യേകം ഗ്രാമസഭ ചേർന്ന് ചർച്ച ചെയ്യുകയും ചെയ്ത ഓഡിറ്റ് റിപ്പോർട്ടിനെ സംബന്ധിച്ച്  പൊതുവിചാരണ സംഘടിപ്പിച്ചു.

മണ്ണ് ജല സംരക്ഷണം ,പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഭവന നിർമ്മാണം, കൃഷി അനുബന്ധപ്രവർത്തികൾ, റോഡ് പ്രവർത്തികൾ ,വ്യക്തിഗത ആസ്തി നിർമ്മാണം ,പൊതുവായ ഭൂവികസന പ്രവർത്തികൾ എന്നിവയായിരുന്നു പ്രധാനപ്പെട്ട പ്രവർത്തികൾ.

നാദാപുരം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തിൽ നാളിതുവരെ തൊഴിലുറപ്പ് പദ്ധതിയിൽ 54612160 രൂപ ചെലവഴിച്ചിട്ടുണ്ട്. 124 കുടുംബം 100 ദിനം പൂർത്തീകരിക്കുകയും 439 കുടുംബങ്ങൾ  90 ന് മുകളിൽ തൊഴിൽ ദിനം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ ഓഡിറ്റ് പൊതുവിചാരണ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, ബ്ലോക്ക് ജോയിൻ ബി ഡി ഒ .ജി സ്വപ്ന, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, തൊഴിലുറപ്പ് അസിസ്റ്റന്റ് സെക്രട്ടറി നവനീത് രാജഗോപാലൻ എന്നിവർ ആശംസ പ്രസംഗം നടത്തി. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ എൻ പി ശ്രീജിഷ അവതരിപ്പിച്ചു. തൊഴിലുറപ്പ് മാറ്റ്മാർ, തൊഴിലാളികൾ എന്നിവർ പൊതു വിചാരണയിൽ പങ്കെടുത്തു. .

Share on

Tags