മയക്കുമരുന്ന് വില്‍പനക്കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍

TalkToday

Calicut

Last updated on Mar 16, 2023

Posted on Mar 16, 2023

കോഴിക്കോട്: കോളജ്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി വിദ്യാര്‍ഥി പിടിയിലായി.

മാളിക്കടവ് മണൊടിയില്‍ വീട്ടില്‍ അമിത് (20) നെയാണ് കോഴിക്കോട് ആന്റി നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്), നാര്‍കോട്ടിക്ക് ഷാഡോസും സബ് ഇന്‍സ്‌പെക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. മരുന്ന് അളക്കാനുപയോഗിക്കുന്ന ത്രാസും വില്‍പനക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. മാളിക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഡന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാന്‍, സീനിയര്‍ സി.പി.ഒ കെ.

അഖിലേഷ്, അനീഷ് മൂസാന്‍വീട്, സി.പി.ഒ സുനോജ് കാരയില്‍, എം. ഷിനോജ്, പി.സി. സുഗേഷ്, പി. അജിത്, എന്‍.കെ. ശ്രീശാന്ത്, എലത്തൂര്‍ സ്റ്റേഷനിലെ എസ്.ഐമാരായ എസ്. പ്രകാശന്‍ ജയേഷ്, സി.പി.ഒ ബാബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.


Share on

Tags