കക്കട്ട് : അമ്പല കുളങ്ങരയിൽ ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട കാർ ആൽമരത്തിൽ ഇടിച്ച് കടയിൽ പാഞ്ഞുകയറി.

ഇടിയുടെ ആഘാതത്തിൽ കടയുടെ ചുമർ ഇടിഞ്ഞു പകുതിയായി നിൽക്കുന്നു. മേൽകൂരയും തകർന്നു. കാർ മുൻവശം തകർന്ന നിലയിലാണ്.. അപകടം നടന്നത് ആരും അറിഞ്ഞില്ല എന്ന് പരിസരവാസികളിൽ ചിലർ പറഞ്ഞു. ആർക്കും ആളപായം ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പോലീസ് എത്തി സ്ഥലത്ത് നിന്നും കാർ എടുത്തു മാറ്റി.

