മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ സജീവ അംഗത്വമുള്ള തൊഴിലാളികളുടെ 2021-22, 2022-23 എന്നീ അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രിക്കൾച്ചര്‍, വെറ്ററിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് എന്നീ പ്രൊഫഷണല്‍ കോഴ്സുകൾക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് സൗജന്യമായി ലാപ് ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അതൊടൊപ്പം കേരള മോട്ടോര്‍ തൊഴിലാളി ക്ഷമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായിട്ടുളള തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/സര്‍ക്കാര്‍ എയ് ഡഡ് സ്കൂൾ) മക്കൾക്ക് പഠനോപകരണങ്ങളുടെ സൗജന്യ കിറ്റ് നല്‍കുന്നതിനും ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷമനിധി ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും www.kmtwwfb.org ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മേയ് 12 വരെ എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസിലും കൂടാതെ ekm.kmtwwfb@kerala.gov.in മെയില്‍ ഐഡി വഴിയും ഓൺലൈനായും സ്വീകരിക്കും. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾക്കും വിശദവിവരങ്ങൾക്കും ഫോൺ: 0484-2401632.