മംഗളൂരുവില്‍ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനിര്‍ത്തി ഒരു സംഘം ആളുകള്‍ ആക്രമിച്ചതായി പൊലീസ് പറഞ്ഞു.
കാര്‍ക്കള നിട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ബിഇ (ഇന്‍ഫര്‍മേഷന്‍ സയന്‍സ്) വിദ്യാര്‍ത്ഥിയായ സെയാദ് റസീം ഉമ്മറിനാണ്(20) മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസില്‍ കാര്‍ക്കളയില്‍ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂര്‍ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേര്‍ ബസ് തടഞ്ഞുനിര്‍ത്തി യുവാവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി.
ബസിനുള്ളില്‍ കയറി അസഭ്യം പറയുകയും ബസില്‍ നിന്ന് വലിച്ചിറക്കി വടികൊണ്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആരോപണം ബജ്‌റംഗ്ദള്‍ നിഷേധിച്ചിട്ടുണ്ട്.