മോഹൻലാലിനൊപ്പം വിജയ് ദേവെരകൊണ്ട

AMAL

Calicut

Last updated on Nov 18, 2022

Posted on Nov 17, 2022

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ് 'വൃഷഭ'. നന്ദ കിഷോറാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വൻ തരംഗമായിരുന്നു.  ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയും അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‌                                                                                                                                                 ഒരു തെന്നിന്ത്യൻ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹൻലാലിന്റെ മകൻ കഥാപാത്രമായിട്ട് അഭിനയിക്കുന്ന തെന്നിന്ത്യൻ താരം വിജയ് ദേവെരകൊണ്ടയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപാനം വൈകാതെയുണ്ടാകും. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും 'വൃഷഭ'. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമാണ് ഇത്. 'വൃഷഭ'യില്‍ അഭിനയിക്കുന്നതില്‍ താൻ ആവേശഭരിതനാണ് എന്നായിരുന്നു മോഹൻലാല്‍ പ്രതികരിച്ചിരുന്നത്. എപ്പോഴായിരിക്കും വൃഷഭയെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്ന്  വ്യക്തമാക്കിയിട്ടില്ല.

‌ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്‍ക്കപ്പെട്ട ചിത്രമായ 'റാം' പിന്നീട് പുനരാരംഭിക്കുകയായിരുന്നു. 'റാം' ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്‍തിരുന്നു. മൊറോക്കോ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

‌ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലും മോഹൻലാല്‍ നായകനാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്‍സ് സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം.

‌              പച്ച മഞ്ഞളിന്റെ ഗുണങ്ങൾ !!! #mahavedaayurveda

Share on

Tags