മോണ്‍സ്റ്റര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Last updated on Nov 25, 2022

Posted on Nov 25, 2022

മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത 'മോണ്‍സ്റ്റര്‍' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

ഡിസംബര്‍ രണ്ടിന് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്. തിയറ്ററില്‍ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്ബോഴാണ് മോണ്‍സ്റ്റര്‍ ഒടിടിയിലേക്ക് എത്തുന്നത്.

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയായിരുന്നു മോണ്‍സ്റ്ററിന്റേയും രചയിതാവ്.


Share on

Tags