മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്

TalkToday

Calicut

Last updated on Feb 3, 2023

Posted on Feb 3, 2023

സാംസ്‌കാരിക വകുപ്പിന് കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ഒരു മോഹിനയാട്ടം അദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയവർ, പി ജി ഫൈനാർട്‌സിൽ യോഗ്യതയുള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 'എ' ഗ്രേഡ്, 'ബി' ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും, സ്‌കോളർഷിപ്പ് ജേതാക്കൾക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡേറ്റയും സഹിതം 'സെക്രട്ടറി', ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് - 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിൽ ID ലേക്കോ അപേക്ഷകൾ അയക്കാം. ഫെബ്രുവരി 14 വൈകിട്ട് 4 മണിക്കുമുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364 77


Share on

Tags