വട്ടോളി ഗവൺമെൻറ് യുപി സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അനുവദിച്ച 10 ലക്ഷം രൂപ (സ്റ്റാർസ് ഫണ്ട്) വിനിയോഗിച്ച് തയ്യാറാക്കിയ മോഡൽ പ്രീപ്രൈമറിയുടെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്റർ എം എൽ എ നിർവഹിച്ചു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത സിപി സ്വാഗതം പറഞ്ഞ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികെ റീത്ത അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട് കെ സി രാജീവൻ ആമുഖപ്രഭാഷണം നടത്തി.

ഹെഡ്മിസ്ട്രസ് റംല എൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിപിസി കോഴിക്കോട് ,ഡോക്ടർ എ കെ അബ്ദുൽ ഹക്കീം , ബിപിസി കുന്നുമ്മൽ കെ കെ സുനിൽകുമാർ , എ.ഇ.ഒ ബിന്ദു .കെ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.