കക്കട്ട്: അഖില കേരള ബാലജനസംഖ്യം നാദാപുരം യൂണിയൻ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ മിൻഹാ മെഹറിൻ ഒന്നാം സ്ഥാനം നേടി.
വട്ടോളി നാഷണൽ ഹയർ സെക്കെണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ ചിത്രകാരി. എസ്.എൻ.ഡി.പി വടകര യൂണിയൻ താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ ചിത്രരചനയിലും, മാതൃഭൂമിയുടെ കക്കട്ട് ലേഖകനായിരുന്ന എം.എം.നാരായണൻ നമ്പ്യാരുടെ സ്മരണയ്ക്കായി എം.എം ട്രസ്റ്റ് നടത്തിയ ചിത്രരചനയിലും മിൻഹ മെഹറിൻ ഒന്നാം സ്ഥാനം നേടുകയുണ്ടായി.
അരൂരിലെ അഫ്സർ റസീന ദമ്പതികളുടെ മകളാണ് ഈ കൊച്ചു ചിത്രകാരി .
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി