മേയ് ദിന കായികമേള വടംവലി മത്സരങ്ങൾ

TalkToday

Calicut

Last updated on Apr 29, 2023

Posted on Apr 29, 2023

കോട്ടയം:  ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല മേയ്ദിന കായിക മേളയോടനുബന്ധിച്ച് വടംവലി മത്സരം നടത്തുന്നു. മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിലാളികൾ അതത് ട്രേഡ് യൂണിയൻ മുഖേനയോ കമ്പനി/ വ്യവസായ മേലധികാരികൾ മുഖേനയോ സാക്ഷ്യപ്പെടുത്തിയ എൻട്രികൾ സഹിതം മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിചേരണം. വിശദവിവരത്തിന് ഫോൺ: 0481 2563825,

Share on