അങ്കണവാടികളിൽ നിരവധി ജോലി ഒഴിവുകൾ

TalkToday

Calicut

Last updated on Jan 27, 2023

Posted on Jan 27, 2023

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അങ്കണവാടികളിൽ നിരവധി ജോലി അവസരങ്ങൾ, പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ, നിങ്ങളുടെ ജില്ലാ തിരഞ്ഞെടുക്കുക
അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688


അങ്കണവാടി ഹെൽപ്പർ ഇന്റർവ്യൂ
അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട്ഗ്രാമപഞ്ചായത്തിലെ പരിധിയിലെ ഹെൽപ്പർ തസ്തികയിലേക്ക് പരിഗണിക്കുന്നതിനായി 2012, വർഷങ്ങളിൽ അപേക്ഷിച്ചവരുടെ ഇന്റർവ്യൂ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ഫെബ്രുവരി 8 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. അർഹതയുള്ളവർക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും,  അറിയിപ്പ് ലഭിക്കാത്തവർ അരീക്കോട്   ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും പ്രൊജക്ട് ഓഫീസർ അറിയിച്ചു.


ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ്
പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണംവർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം,ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.ജനുവരി 27 മുതൽ ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ ഫോൺ: 0487 2348388 സമർപ്പിക്കാം.


Share on

Tags