മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ; മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യത

Last updated on Dec 9, 2022

Posted on Dec 9, 2022

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയില്‍ മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചുഴലിക്കാറ്റ് കര തൊടുമ്ബോള്‍മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്ന് നിഗമനം.

വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീര മേഖലയില്‍ ചുഴലിക്കാറ്റിന്റെ മൂന്നാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പുറപെടുവിച്ചിരിക്കുകയാണ്.അതേസമയം കേരളത്തില്‍ അന്തരീക്ഷം പൊതുവെ മേഘാവൃതമായി തുടരുകയാണ്. മലയോര ജില്ലളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Share on

Tags