വയനാട്: ചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി പൊലീസ് പിടിയില്‍. ഒഡിഷ സ്വദേശി അന്‍കൂര്‍ ത്രിപാഠി എന്ന 26-കാരനാണ് പിടിയിലായത്.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് യുവാവ് പിടിയിലായത്. അഞ്ച് ഗ്രാം ചരസ്, 40 ഗ്രാം കഞ്ചാവ് ആണ് യുവാവില്‍ നിന്ന് പിടിച്ചെടുത്തത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി.