ജോലിതേടി ചെന്നൈയിലെത്തുന്ന യുവതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക തൊഴിലിലെത്തിക്കുന്ന മലയാളി പിടിയില്‍

TalkToday

Calicut

Last updated on Dec 5, 2022

Posted on Dec 5, 2022

ചെന്നൈ: ജോലിതേടി ചെന്നൈയിലെത്തുന്ന യുവതികള്‍ക്ക് സിനിമയിലും ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്ബനികളില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗിക തൊഴിലിലെത്തിക്കുന്ന മലയാളി പിടിയില്‍.തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ എന്ന 29-കാരനാണ് അണ്ണാനഗറിലെ വീട്ടില്‍ നിന്നും അറസ്റ്റിലായത്.

അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടില്‍ പെണ്‍വാണിഭ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ പൊലീസ് അവിടെ നിന്ന് രക്ഷിച്ചു.

കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നത്. കോടതിയും ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share on

Tags