പന്തളം: സംസ്ഥാന തലത്തില്‍ ഭൂരിപക്ഷ - ന്യൂനപക്ഷ കണക്കെടുപ്പ് നടത്തണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
യോഗം പന്തളം യൂണിയനിലെ 978-ാം നമ്ബര്‍ മുടിയൂര്‍ക്കോണം ശാഖയില്‍ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഗുരുദേവ പ്രതിഷ്ഠയ്ക്കു ശേഷം ക്ഷേത്ര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണക്കെടുപ്പ് നടത്തിയാല്‍ ഹിന്ദു വിഭാഗം ന്യൂനപക്ഷമാണെന്നും ഇപ്പോഴത്തെ ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷമാണെന്നും കാണാന്‍ കഴിയും. കണക്കെടുപ്പ് ആവശ്യപ്പെടുന്നത് മറ്റ് സമുദായങ്ങളുടെ അവകാശങ്ങള്‍ പിടിച്ചുപറ്റാനോ ദ്രോഹിക്കാനോ അല്ല. സമുദായ നീതി എല്ലാവര്‍ക്കും ലഭിക്കണം. അധികാരം, വിദ്യാഭ്യാസം, സാമ്ബത്തികം എന്നീ മേഖലകളില്‍ അര്‍ഹമായ പ്രതിനിധ്യം ലഭിക്കണം. രാജ്യത്തിന്റെ വിഭവങ്ങള്‍ പങ്കിടുമ്ബോള്‍ ജനസംഖ്യാനുപാതികമായ നീതിയും ധര്‍മ്മവും എല്ലാവര്‍ക്കും കിട്ടാതെ വരുന്നു. ജാതി ചിന്തയുണ്ടാകാന്‍ കാരണം ജാതി വിവേചനമാണ്. ആദിവാസി മുതല്‍ നമ്ബൂതിരി വരെയുളളവരുടെ കൂട്ടായ്മ അനിവാര്യമാണ്. ഈ നിലപാടില്‍ നിന്ന് ഒരിഞ്ചു പോലും യോഗം പിന്നോട്ടുപോയിട്ടില്ലെന്നും വെളളാപ്പളളി പറഞ്ഞു. പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു.