സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍

TalkToday

Calicut

Last updated on Jan 21, 2023

Posted on Jan 21, 2023

ഇന്ത്യയിലുള്ള സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന രണ്ടാമത്തെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. 15-നും 44-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതലായി കണ്ട് വരുന്നത്.

ഓരോ വര്‍ഷവും ഇന്ത്യയിലെ 1,23,907 സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടെന്നും 77,348 പേര്‍ ഈ രോഗം മൂലം മരിക്കുന്നുവെന്നും ഇന്ത്യ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV), റിലേറ്റഡ് ക്യാന്‍സര്‍, ഫാക്റ്റ് ഷീറ്റ് 2021 എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സെര്‍വിക്‌സില്‍ എച്ച്‌പിവി ബാധിച്ച്‌ പെരുകാന്‍ തുടങ്ങുമ്ബോള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ സംഭവിക്കുന്നു. ഇത് കോശങ്ങളുടെ ശേഖരണം മൂലം ഒരു ട്യൂമര്‍ രൂപപ്പെടാന്‍ തുടങ്ങുന്നു.

ശരീരത്തിലെ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്ന രോദഗമാണ് ക്യാന്‍സര്‍. സെര്‍വിക്‌സ് യോനിയെ (ജനന കനാല്‍) ഗര്‍ഭാശയത്തിന്റെ മുകള്‍ ഭാഗവുമായി ബന്ധിപ്പിക്കുന്നു.

സ്ത്രീകളില്‍ സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള ഏറ്റവും സാധാരണ കാരണം എച്ച്‌പിവി മൂലമുണ്ടാകുന്ന ദീര്‍ഘകാല അണുബാധയാണ്. ലൈംഗികമായി പകരുന്ന വൈറസ് ആണിത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പകുതി പേര്‍ക്കും HPV ബാധയുണ്ടാകാമെന്നും എന്നാല്‍ ഭാഗ്യവശാല്‍ അവരില്‍ വളരെ ചെറിയൊരു വിഭാഗം ക്യാന്‍സറായി മാറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ലൈംഗിക ബന്ധത്തിന് ശേഷം യോനിയില്‍ രക്തസ്രാവം

വെള്ള നിറത്തിലുള്ള കനത്ത യോനി ഡിസ്ചാര്‍ജ്

ലൈംഗിക ബന്ധത്തിന് ശേഷമുള്ള ബ്ലീഡിംഗ്

പെല്‍വിക് ഭാഗത്തെ വേദന

ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.


Share on

Tags